ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. കരസേനയ്ക്കൊപ്പം പരിശീലനത്തിനെത്തിയ രണ്ട് എയര്‍ഫോഴ്സ് കമാന്‍ഡോകളാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഹജിൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെയും വധിച്ചു.
എട്ടോളം ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യവും പോലീസും സംയുക്തമായി പരിശോധന നടത്തവേ ഭീകരർ നിറയൊഴിക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
