കൊച്ചി: തൃപ്പൂണിത്തുറയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുമ്പനം സ്വദേശികളായ രാജേഷ് ഭാര്യാമാതാവ് സുജാത എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം..