കൊല്ലത്ത് രണ്ടിടങ്ങളിലായി വാഹനാപകടം മൂന്ന് വയസ്സ് പ്രായമായ കുഞ്ഞടക്കം രണ്ട് പേര്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് വയസ്സ് പ്രായമായ കുഞ്ഞടക്കം രണ്ട് പേര്‍ മരിച്ചു. കൊല്ലം ചവറ സങ്കരമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ചാണ് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടി മരിച്ചത്. അപകടത്തില്‍ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കരുനാഗപ്പള്ളിയില്‍ നിന്നുള്ള കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. 

പള്ളിമുക്കില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു. പള്ളിമുക്ക് സ്വദേശി അബ്ദുല്‍ അസീസാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.