Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിലെ ഗോശാലയിൽ അതിശൈത്യം മൂലം 24 പശുക്കൾ ചത്തു

അനാരോ​ഗ്യകരമായ അന്തരീക്ഷത്തിലാണ് 4700 ഓളം പശുക്കളെ ഈ ​ഗോശാലയിൽ വളർത്തിയിരുന്നതെന്ന് തനിക്ക് റിപ്പോർട്ട് ലഭിച്ചതായി മന്ത്രി വെളിപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ച 18 പശുക്കളാണ് ഒന്നിച്ച് ചത്തുവീണത്. അപകടങ്ങളിൽ പരിക്ക് പറ്റിയ ​ഗോക്കളും ഇവിടെ ഉണ്ടായിരുന്നു. രോ​ഗവും അതിശൈത്യവും മൂലമാണ് ഇവയിൽ പലതും ചത്തതെന്ന് ലീഖൻ സിം​ഗ് യാദവ് പറഞ്ഞു.

2 dozen cows died at madhyapradesh bu cold
Author
Lucknow, First Published Jan 31, 2019, 10:54 PM IST

ലഖ്നൗ: മധ്യപ്രദേശിൽ അതിശൈത്യം മൂലം 24 പശുക്കൾ ചത്തതായി റിപ്പോർട്ട്. അ​ഗർമാൾവാ ജില്ലയിലെ ​ഗോശാലയിലെ പശുക്കളാണ് ചത്തത്. കഴിഞ്ഞ സർക്കാർ നടത്തിയ ​ഗോശാല നിർമ്മാണത്തിലെ അപാകത മൂലമാണ് പശുക്കൾ ചത്തതെന്ന് മധ്യപ്രദേശ് മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ലീഖൻ സിം​ഗ് യാദവ് ​ആരോപിച്ചു. ​ഗോശാലയിൽ പശുക്കൾക്ക് ആരോ​ഗ്യകരമായ ചുറ്റുപാട് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

2012 ൽ ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവത് ആണ് ​ഗോശാല നിർമ്മാണത്തിന് തറക്കല്ലിട്ടത്. അഞ്ച് വർഷത്തിന് ശേഷം 2017 സെപ്റ്റംബറിൽ ​ഗോശാല ഉദ്ഘാടനം ചെയ്തു. പശുക്കൾ തുടർച്ചയായി ചത്തതിനെ തുടർന്നാണ് ​ഗോശാല നിർമ്മാണത്തെക്കുറിച്ച് സംശയം ഉയർന്നു തുടങ്ങിയത്. ഇതിനെ തുടർന്ന് ​അനാരോ​ഗ്യകരമായ അന്തരീക്ഷത്തിലാണ് 4700 ഓളം പശുക്കളെ ഈ ​ഗോശാലയിൽ വളർത്തിയിരുന്നതെന്ന് തനിക്ക് റിപ്പോർട്ട് ലഭിച്ചതായി മന്ത്രി വെളിപ്പെടുത്തി. 

കഴിഞ്ഞ ചൊവ്വാഴ്ച 18 പശുക്കളാണ് ഒന്നിച്ച് ചത്തുവീണത്. അപകടങ്ങളിൽ പരിക്ക് പറ്റിയ ​ഗോക്കളും ഇവിടെ ഉണ്ടായിരുന്നു. രോ​ഗവും അതിശൈത്യവും മൂലമാണ് ഇവയിൽ പലതും ചത്തതെന്ന് ലീഖൻ സിം​ഗ് യാദവ് പറഞ്ഞു. ​ഗോസംരക്ഷണത്തിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. കൂടാതെ ​ഗോശാല സന്ദർശിച്ച് അധികൃതർ കുറ്റക്കാരെന്ന് കണ്ടാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios