ബംഗളുരു: കര്‍ണാടകത്തിലെ തുംക്കൂരിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ അജ്മല്‍, അഖില്‍ എന്നിവരാണ് മരിച്ചത്. ബംഗളുരു - പൂനെ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബൈക്കിലുണ്ടായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പുറകില്‍ ലോറി വന്നിടിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ മാസം ഇരുപത്തിമൂന്നിന് ഈ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു.