സ്വകാര്യ ഉടമസ്ഥഥതയില്‍ നിര്‍ത്തിയിട്ടിരുന്ന താല്‍ക്കാലിക സ്‌റ്റേഷനില്‍ നിന്നാണ് വിമാനം മോഷ്ടിച്ചത്. അമേരിക്കയിലെ ഉഡ്ഡ സംസ്ഥാനത്താണ് സംഭവം

വെര്‍ണാല്‍: വീട്ടുകാരോട് പിണങ്ങിയ വിദ്യാര്‍ത്ഥികള്‍ വിമാനം മോഷ്ടിച്ച് പറത്തി. പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികളെയാണ് വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ജെന്‍സണിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ വിമാനമാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചത്. 

സ്വകാര്യ ഉടമസ്ഥഥതയില്‍ നിര്‍ത്തിയിട്ടിരുന്ന താല്‍ക്കാലിക സ്‌റ്റേഷനില്‍ നിന്നാണ് വിമാനം മോഷ്ടിച്ചത്. അമേരിക്കയിലെ ഉഡ്ഡ സംസ്ഥാനത്താണ് സംഭവം. വിദ്യാര്‍ത്ഥികള്‍ സിംഗിള്‍ എഞ്ചിന്‍ ലൈറ്റ് സ്‌പോര്‍ട്ട് വിമാനത്തില്‍ കയറി വിമാനം പറത്തുകയായിരുന്നു. 

താഴ്ന്നു പറക്കുന്ന വിമാനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിടിയിലാകുന്നത്. പിടിയിലായ ഇരുവരും വീട്ടില്‍ നിന്നും പിണങ്ങി കൂട്ടുകാര്‍ക്കൊപ്പം ജീവിച്ചുവരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.