ബുദ്ഗാം ജില്ലയിലെ  സാഗൂ അരിസാലില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ബുദ്ഗാം ജില്ലയിലെ സാഗൂ അരിസാലില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. ഭീകരരുടെ വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഫോടക വസ്തുക്കള്‍ ഉള്ളതിനാല്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് ആളുകളെ പൊലീസ് വിലക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. ചൊവ്വാഴ്ച പുല്‍വാമ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും രണ്ട് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. 

Scroll to load tweet…