ബുധനാഴ്ച വൈകിട്ടാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെടിവെപ്പുണ്ടായത്. സംഭവത്തെത്തുടർന്ന് യാത്രക്കാരും നാട്ടുകാരും പരിഭ്രാന്തരായി.
മുംബൈ: മുംബൈയ്ക്ക് സമീപം ഉൽഹാസ്നഗർ റെയിൽവേ സ്റ്റേഷൻ വളപ്പിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഹരീഷ് ഗജ്വാനി എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെടിവെപ്പുണ്ടായത്. സംഭവത്തെത്തുടർന്ന് യാത്രക്കാരും നാട്ടുകാരും പരിഭ്രാന്തരായി.
റെയിൽവേ സ്റ്റേഷനിലെത്തിയ അക്രമികൾ ഹരീഷിന് നേരേ രണ്ടുറൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ അക്രമികൾ ഓടിരക്ഷപ്പെടുകയും ചെയ്തു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


