ഈ കൊടി ഞങ്ങടെ പുന്നാര കൊടി ...വാനിലുയര്‍ന്ന് പറക്കട്ടെ..സാമ്രാജ്യത്വം തുലയട്ടേ.. രക്തസാക്ഷികള്‍ സിന്ദാബാദ്..

മലപ്പുറം: മലപ്പുറത്തു നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ മുത്തച്ഛന്റെ തോളിലിരുന്ന് മുദ്രാവാക്യം വിളിക്കുന്ന കുരുന്ന് ബാലന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സമ്മേളനത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലിന് ശേഷം മൈക്കിലൂടെ കേള്‍ക്കുന്ന മുദ്രാവാക്യങ്ങളാണ് രണ്ടര വയസു മാത്രമുള്ള ഷനാന്‍ എന്ന ബാലന്‍ ഏറ്റു വിളിക്കുന്നത്. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശിയും ഡോക്ടര്‍ ദമ്പതികളുമായ ഷമീം ഷായുടേയും ഷംനിഷയുടേയും മകനാനാണ് ഷനാന്‍.

ഈ കൊടി ഞങ്ങടെ പുന്നാര കൊടി ...വാനിലുയര്‍ന്ന് പറക്കട്ടെ..സാമ്രാജ്യത്വം തുലയട്ടേ.. രക്തസാക്ഷികള്‍ സിന്ദാബാദ്.. പുതിയൊരിന്ത്യ പിറക്കട്ടെ..ഇന്‍ക്വിലാബ് സിന്ദാബ്…” മുത്തച്ഛന്റെ തോളിലിരുന്ന് ഷാനന്‍ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. പതാക-കൊടിമരജാഥകള്‍ സംഗമിച്ച് ടൗണ്‍ഹാള്‍ മുറ്റത്തെത്തിയപ്പോഴായിരുന്നു സംഭവം.

സമ്മേളളനത്തിനെത്തിയ ആരോ ഷൂട്ട് ചെയ്ത് യുട്യൂബിലിട്ടതോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.