ധ്യാനം ചെയ്യുന്ന ബുദ്ധ സന്യാസിമാര്‍ക്കിടയില്‍പ്പെട്ട രണ്ട് വയസുകാരന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാര്യം മറ്റൊന്നും കൊണ്ടല്ല, അവന്‍റെ നിഷ്കളങ്കമായ ഉറക്കം കൊണ്ടുതന്നെ. മറ്റ് ബുദ്ധ സന്യാസിമാര്‍ ധ്യാനം ചെയ്യുമ്പോള്‍ ഉറങ്ങി വീഴുന്ന നോങ്‍കോണ്‍ എന്ന കുട്ടിയാണ് വീഡിയോയില്‍ കാണുന്നത്. 

തായ്‍ലാന്‍റ്: ധ്യാനം ചെയ്യുന്ന ബുദ്ധ സന്യാസിമാര്‍ക്കിടയില്‍പ്പെട്ട രണ്ട് വയസുകാരന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാര്യം മറ്റൊന്നും കൊണ്ടല്ല, അവന്‍റെ നിഷ്കളങ്കമായ ഉറക്കം കൊണ്ടുതന്നെ. മറ്റ് ബുദ്ധ സന്യാസിമാര്‍ ധ്യാനം ചെയ്യുമ്പോള്‍ ഉറങ്ങി വീഴുന്ന നോങ്‍കോണ്‍ എന്ന കുട്ടിയാണ് വീഡിയോയില് കാണുന്നത്‍. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.

ഈ രണ്ടുവയസുക്കാരന്‍ ഇവന്‍റെ പകല്‍ സമയം മുഴുവന്‍ ചിലവഴിക്കുന്നത് തായ്‍ലാന്‍റിലെ ഒരു ബുദ്ധ ക്ഷേത്രത്തിലാണ്. നോങ്‍കോണിന് മൂന്ന് മാസം പ്രായമുളളപ്പോള്‍ മുതല്‍ അവന്‍റെ രക്ഷിതാക്കള്‍ അവനെ ബുദ്ധക്ഷേത്രത്തിലാണ് ഏല്‍പ്പിക്കുന്നത്. പാല്‍ കൊടുക്കാന്‍ മാത്രം നോങ്‍കോണിന്‍റെ അമ്മ എത്തും. രാത്രി ഉറങ്ങാന്‍ സമയം ആകുമ്പോള്‍ തിരിച്ച് വീട്ടിലേക്ക് കൊണ്ടു പോകും.

പകല്‍ സമയങ്ങളില്‍ മറ്റ് ബുദ്ധ സന്യാസിമാര്‍ക്കൊപ്പം നോങ്‍കോണും ധ്യാനം പഠിക്കുകയും ധ്യാനവും ചെയ്യുന്നു. എന്നാല്‍ പുലര്‍ച്ചെയുളള ധ്യാന സമയമാണ് നോങ്‍കോണിന് ഉറക്കം വരുന്നത്. നോങ്‍കോണിന്‍റെ ഈ വീഡിയോ ശ്രദ്ധ നേടിയതിന് ശേഷം ഈ കുട്ടി ബുദ്ധ സന്യാസിക്ക് ഫേസ്ബുക്കില്‍ ഫാന്‍ പേജ് പോലും ഉണ്ട്. 500,000 ലൈക്കുകളാണ് ഈ പേജിനുളളത്.