ആലപ്പുഴ കൈനകരി മുണ്ടയ്ക്കൽ പാലത്തിനടുത്ത് നിർത്തിയിട്ട ഹൗസ് ബോട്ടിൽ നിന്നാണ് കുട്ടി കായലിലേക്ക് വീണത്.
ആലപ്പുഴ: രണ്ടുവയസ്സുകാരി ഹൗസ് ബോട്ടിൽ നിന്ന് വീണുമരിച്ചു. മഹാരാഷ്ട്ര സ്വദേശികളുടെ മകൾ അവിന്ത ഷെട്ടിയാണ് മരിച്ചത്.
ആലപ്പുഴ കൈനകരി മുണ്ടയ്ക്കൽ പാലത്തിനടുത്ത് നിർത്തിയിട്ട ഹൗസ് ബോട്ടിൽ നിന്നാണ് കുട്ടി കായലിലേക്ക് വീണത്.
അച്ഛൻറെ മടിയിലിരുന്ന് കളിയ്ക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ കായലിലേക്ക് വീഴുകയായിരുന്നു. അച്ഛൻ കൂടെ ചാടിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.