Asianet News MalayalamAsianet News Malayalam

ഇ​രു​നൂ​റോ​ളം പ​ശു​ക്ക​ൾ ചത്തു: ബിജെപി നേതാവ് അറസ്റ്റില്‍

200 cows die of starvation at a shelter run by BJP leader in Chhattisgarh
Author
First Published Aug 18, 2017, 9:16 PM IST

റാ​യ്പു​ർ:  ഇ​രു​നൂ​റോ​ളം പ​ശു​ക്ക​ൾ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ചത്ത സംഭവത്തില്‍ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. ചത്തീസ്ഗഡിലെ ദു​ര്‍​ഗ് ജി​ല്ല​യി​ലെ റാ​ജ്പു​രി​ൽ ബി​ജെ​പി നേ​താ​വ് ഹ​രീ​ഷ് വ​ർ​മ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജാ​മു​ൽ ന​ഗ​ർ നി​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് വ​ർ​മ​യു​ടെ പശു സംരക്ഷണ കേന്ദ്രത്തിൽ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ഭ​ക്ഷ​ണ​വും മ​രു​ന്നും ല​ഭി​ക്കാ​തെ 200 പ​ശു​ക്ക​ളാ​ണ് ച​ത്തു​വീ​ണ​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 30 പ​ശു​ക്ക​ൾ മാ​ത്ര​മാ​ണ് ച​ത്ത​ത്. 

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഗോ​ശാ​ല​യ്ക്കു സ​മീ​പം മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​താ​യി രാ​ജ്പു​ർ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​യു​ടെ ഭ​ർ​ത്താ​വ് സേ​വ റാം ​സാ​ഹു പ​റ​ഞ്ഞു. ത​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. നി​ര​വ​ധി പ​ശു​ക്ക​ളു​ടെ ജ​ഡ​ങ്ങ​ള്‍ ഇ​വി​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. നി​ര​വ​ധി പ​ശു​ക്ക​ളെ കു​ഴി​യെ​ടു​ത്ത് മ​റ​വ് ചെ​യ്ത​താ​യും ക​ണ്ടെ​ത്തി- അ​ദ്ദേ​ഹം പ​റ​യു​ന്നു. 

സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രും പ​ട്ടി​ണി​കി​ട​ന്നാ​ണ് പ​ശു​ക്ക​ൾ ച​ത്ത​തെ​ന്ന് വ്യ​ക്ത​മാ​ക്കി. ഭ​ക്ഷ​ണ​വും മ​രു​ന്നും ല​ഭി​ക്കാ​തെ​യാ​ണ് പ​ശു​ക്ക​ൾ ച​ത്ത​ത്. ഇ​നി​യും 50 പ​ശു​ക്ക​ൾ കൂ​ടി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഇ​വി​ടെ​യു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

ചത്തപശുക്കളെ പ​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പം കു​ഴി​ച്ചു​മൂ​ടി​യ​താ​യും ഗ്രാ​മീ​ണ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി ഹ​രീ​ഷ് ശ​ർ​മ പ​ശു സം​ര​ക്ഷ​ണ കേ​ന്ദ്രം ന​ട​ത്തി​വ​രു​ന്നു. ക​ന്നു​കാ​ലി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഹ​രീ​ഷ് ശ​ർ​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ച​ത്ത പ​ശു​ക്ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് രാ​ജേ​ഷ് ര​ത്രെ പ​റ​ഞ്ഞു. ഇ​രു​നൂ​റി​ലേ​റെ പ​ശു​ക്ക​ൾ ച​ത്ത​താ​യാ​ണ് ഗ്രാ​മ​വാ​സി​ക​ൾ ന​ൽ​കി​യ വി​വ​രം. ഇ​ത് സ​ത്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​ന്വേ​ഷ​ണം ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നും രാ​ജേ​ഷ് ര​ത്രെ അ​റി​യി​ച്ചു.

എ​ന്നാ​ല്‍, പ​രി​സ​ര​ത്തെ ഒ​രു മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണാ​ണ് പ​ശു​ക്ക​ള്‍ ച​ത്ത​തെ​ന്നാ​ണ് ഹ​രീ​ഷ് വ​ര്‍​മ പ​റ​യു​ന്ന​ത്. പ​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​നാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ര​ണ്ടു​വ​ര്‍​ഷ​മാ​യി പ​ണം അ​നു​വ​ദി​ച്ചി​ല്ല. പ​ശു​ക്ക​ൾ ച​ത്ത​തി​ൽ താ​ൻ ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
 

Follow Us:
Download App:
  • android
  • ios