2007ലെ ഹൈദരാബാദ് ഇരട്ടസ്ഫോടന കേസിലെ ഒന്നും രണ്ടും പ്രതികളായ ഷെഫീഖ് സയീദും ഇസ്മായില്‍ ചൗധരിയും  കുറ്റക്കാരെന്ന് സെഷൻസ് കോടതി വിധി. ഇവര്‍ക്കുളള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായിരുന്നു ഇരുവരും. മറ്റ് രണ്ട് പ്രതികളെ വെറുതെ വിട്ടു. ‍

ഹൈദരാബാദ്: 2007ലെ ഹൈദരാബാദ് ഇരട്ടസ്ഫോടന കേസിലെ ഒന്നും രണ്ടും പ്രതികളായ ഷെഫീഖ് സയീദും ഇസ്മായില്‍ ചൗധരിയും കുറ്റക്കാരെന്ന് സെഷൻസ് കോടതി വിധി. ഇവര്‍ക്കുളള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായിരുന്നു ഇരുവരും. മറ്റ് രണ്ട് പ്രതികളെ വെറുതെ വിട്ടു. 

കുറ്റക്കാർക്ക് ഒളിത്താവളം ഒരുക്കിയ മുഹമ്മദ്‌ താരിഖിന്‍റെ വിധിയും തിങ്കളാഴ്ച പ്രഖ്യാപിക്കും. 2007 ഓഗസ്‌റ്റ് 25ന് നടന്ന സ്‌ഫോടനങ്ങളിൽ 42 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ബംഗ്ലദേശിലെ ഭീകര സംഘടനയായ ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമി, പാക്ക് ഭീകര സംഘടനയുടെ സഹായത്തോടെ ആസൂത്രണം ചെയ്‌താണ് സ്‌ഫോടനങ്ങൾ എന്ന് കണ്ടെത്തിയിരുന്നു.