ഖഷോഗി ഉള്‍പ്പെടെ ക്യാപിറ്റല്‍ ഗസറ്റെ എന്ന മാധ്യമസ്ഥാപനത്തിനും മരിയ റെസ്സ, വാ ലോണ്‍, ക്യാവ് സോ ഊ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. 

ന്യൂയോര്‍ക്ക്: 2018 ലെ 'ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍' പുരസ്കാരം പ്രഖ്യാപിച്ചു. തുര്‍ക്കി ആസ്ഥാനത്ത് വച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി അടക്കം നാല് പേര്‍ക്കും ഒരു മാധ്യമസ്ഥാപനത്തിനുമാണ് പുരസ്കാരം. ഇത് ആദ്യമായാണ് മരണാനന്തരം ഒരാള്‍ക്ക് ടൈംപേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ലഭിക്കുന്നത്.

ഖഷോഗി ഉള്‍പ്പെടെ ക്യാപിറ്റല്‍ ഗസറ്റെ എന്ന മാധ്യമസ്ഥാപനത്തിനും മരിയ റെസ്സ, വാ ലോണ്‍, ക്യാവ് സോ ഊ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഫിലിപ്പീന്‍സില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണ് മരിയ റെസ്സ. റോഹിങ്ക്യനവ്‍ കൂട്ടക്കൊല അന്വേഷിക്കുന്നതിനിടെ പിടിയിലായ മാധ്യമപ്രവര്‍ത്തകരാണ് വോ ലോണും സോ ഉവും. ക്യാപിറ്റല്‍ ഗസറ്റെവില്‍ ഉണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.

Scroll to load tweet…

തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളിലെ സൗദി എംബസിക്കുള്ളില്‍ വച്ചാണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. മരണത്തിന് ശേഷവും വാര്‍ത്തകളില്‍ വലിയ സ്വാധീനമുണ്ടായിരുന്നു ഖഷോഗിയ്ക്കെന്ന് ടൈം എഡിറ്റര്‍ ഇന്‍ ചീഫ് ഫെല്‍സെന്താള്‍ പറഞ്ഞു.