നേപ്പാളിൽ ബസ് അപകടത്തിൽ 21 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. 

കാഠ്മണ്ഡു: നേപ്പാളിൽ ബസ് അപകടത്തിൽ 21 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. കോളേജ് വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പഠന യാത്രകഴിഞ്ഞ് ഗൊരാഹിയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റോഡിൽ നിന്ന് 700 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. 13 പുരുഷന്മാരുടേയും 2 സ്ത്രീകളുടേയും മൃതദേഹം കണ്ടെടുത്തു. കാഠ്മണ്ഡുവിൽ നിന്ന് 400 കിമീ അകലെയാണ് ബസ് അപകടം നടന്നത്. രക്ഷാ പ്രവർത്തനം ദുഷ്കരമായതിനാൽ മരണ സംഖ്യകൂടാൻ സാധ്യയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.