ജോധ്പൂരിലെ ദേശീയ നിയമ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ പ്രണിത മേത്തയാണ് കര്‍ണ്ണാടകയിലെ ഗോകര്‍ണ ബീച്ചിന് സമീപത്തുള്ള ലൈറ്റ് ഹൗസില്‍ നിന്ന് വീണ് മരിച്ചത്. സഹപാഠികള്‍ക്കൊപ്പം ലൈറ്റ് ഹൗസിലെത്തിയ പ്രണിത മുകളില്‍ നിന്ന് നല്ല ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി ഒപ്പമുണ്ടായിരുന്നവര്‍ പ്രദേശവാസികളുടെ സഹായം തേടിയെങ്കിലും അവര്‍ക്ക് മൃതദേഹം കണ്ടെടുക്കാന്‍ മാത്രമാണ് സാധിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ പ്രണിതയും സുഹൃത്തുക്കളും മുംബൈയും ഗോവയും സന്ദര്‍ശിച്ച ശേഷമാണ് ഗോകര്‍ണ ബീച്ചിലെത്തിയത്.