കാസര്‍കോട്: കാസര്‍കോട്ട് 22 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ഹൊസബെട്ടു കടപ്പുറത്തെ അബൂബക്കര്‍ സിദ്ദീഖിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുര്‍ന്ന് സിദ്ദീഖ് താമസിക്കുന്ന തുമ്മിനാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ കഞ്ചാവ് വാങ്ങാനായി ഈ ക്വാര്‍ട്ടേഴ്‌സില്‍ എത്താറുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവെത്തിച്ചിരുന്നത്. ഓണത്തിന് വിതരണം ചെയ്യുന്നതിനായാണ് ഇത്രയും കൂടുതല്‍ കഞ്ചാവെത്തിച്ചതെന്നാണ് വിവരം. ഇയാള്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയിരുന്നവരെകുറിച്ചും ഇയാളില്‍ നിന്നും സ്ഥിരം കഞ്ചാവ് വാങ്ങിയിരുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.