ബറേലി: യുപിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച് 22 പേര്‍ വെന്തു മരിച്ചു. ബറേലിയില്‍ ദേശീയപാത 24ലില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. ന്യൂഡല്‍ഹിയില്‍ നിന്ന് യുപിയിലെ ഗോണ്ട ഡിപ്പോയിലേക്ക് പോകുകയായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. അര്‍ധരാത്രിയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. എത്ര പേര്‍ ബസ്സിലുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ല. മരിച്ച പലരേയും തിരിച്ചറിഞ്ഞിട്ടില്ല.