അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. മുംബൈയിലാണ് സംഭവം . കൊല്ലപ്പെട്ട പെണ്‍കുട്ടിയും കുടുംബവും തെരുവിലാണ് കഴിഞ്ഞിരുന്നത്.
മുംബൈ: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. മുംബൈയിലാണ് സംഭവം . കൊല്ലപ്പെട്ട പെണ്‍കുട്ടിയും കുടുംബവും തെരുവിലാണ് കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം അതേ പരിസരത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് 23 കാരനായ മെഹാദി ഹസനാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ഉറങ്ങുന്ന സമയത്ത് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ട് വരികയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തി ബലാത്സംഗം ചെയ്ത് പിന്നീട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
