24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും

First Published 1, Apr 2018, 2:38 PM IST
24 hour strike begins tonight
Highlights
  • സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ പങ്കുചേരും. ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തില്ല. 

തിരുവനന്തപുരം: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ സംസ്ഥാന വ്യപകമായുള്ള  24 മണിക്കൂര്‍ പൊതു പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കും. 

ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കുന്നത്.സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ പങ്കുചേരും. ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തില്ല. 

കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരികളും പണിമുടക്കും. നാളെ നടത്താനിരുന്ന കേരള, കാലിക്കറ്റ്, എംജി,കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷകള്‍ പണിമുടക്കിനെ തുടര്‍ന്ന് മാറ്റി വച്ചിട്ടുണ്ട്. എന്നാല്‍ പിഎസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല.


 

loader