ജിദ്ദ: സൗദിയിൽ ജോലിചെയ്യുന്ന ഇരുപത്തിയഞ്ചു ലക്ഷത്തിലധികം വിദേശ തൊഴിലാളികളുടെ വേതനം 500 റിയാലിൽ താഴെയാണെന്ന് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 500 മുതൽ 1000 റിയാലിൽ വരെ വേതനം പറ്റുന്ന 23 ലക്ഷം വിദേശികളും സൗദിയിലുണ്ടെന്നും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

രണ്ടായിരം റിയാലിൽ കുറവ് വേതനം ലഭിക്കുന്ന 34,351 സ്വദേശികൾ സ്വകാര്യ മേഘലയിൽ ജോലിചെയ്യുന്നതായും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.പതിനായിരം റിയാലിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന രണ്ടേകാൽ ലക്ഷം സ്വദേശികളും2,30,000 വിദേശികളും സ്വകാര്യ മേഘലയിൽ ജോലിചെയ്യുന്നുണ്ട്.

5000 മുതൽ 5999 റിയാൽ വരെ വേതനം ലഭിക്കുന്ന 1,38,574 സ്വദേശികളും 1,06,836 പേര് വിദേശികളുമാണ്. എന്നാൽ 9000 മുതൽ 9999 റിയാൽ വരെ വേതനം ലഭിക്കുന്ന 41,709 സ്വദേശികളും 31,991വിദേശികളുമാണു സൗദിൽ ജോലിചെയ്യുന്നതെന്നും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.