ഇരുപത്തിയാറ് ആഴ്​ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി. കൊൽക്കത്ത സ്വദേശിനിയായ യുവതിയും ഭർത്താവുമാണ്​ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി സുപ്രീംകോടതി മുമ്പാകെ ഹർജി സമർപ്പിച്ചത്. ഗർഭസ്ഥ ശിശുവിന്​ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾ ഉണ്ടെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. ജസ്റ്റിസ്​ ദീപക്​ മിശ്ര, എം ഖാൻവിൽകർ എന്നിവരടങ്ങിയ ​ബെഞ്ചാണ് ഉത്തരവിട്ടത്. ഏഴംഗ ​മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്​ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. നിലവിലെ ഇന്ത്യൻ നിയമ പ്രകാരം 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നത്​കുറ്റകരമാണ്. മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതി നേരത്തെ ആറുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുവദിച്ചിരുന്നു.