താനെ: താനയില്‍ നഴ്‌സിനെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയതായി പരാതി. നോപഡയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ 27കാരിക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. വഴിയില്‍വച്ച് ഓട്ടോയില്‍ മറ്റു രണ്ടുപേര്‍കൂടി കയറിയതായും ഇവര്‍ തന്നെ ആക്രമിച്ചതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അണ്‍ന്വേഷണം ആരംഭിച്ചു. യുവതി ഓട്ടോറിക്ഷയില്‍ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ ജോലിക്കുശേഷം വൈകിട്ട് എട്ടിന് വീട്ടിലേക്കു പോകുന്നതിനായി ഓട്ടോറിക്ഷയില്‍ കയറിയതായിരുന്നു യുവതി. യൂര്‍ ഹില്‍സിലെ വനപ്രദേശത്ത് വച്ചാണ് മാനഭംഗം നടത്തിയത്. ഇതിനുശേഷം കപുര്‍ബൗഡിയിലെ വീടിനു സമീപം ഇറക്കിവിട്ടു.