ബിഞ്ചോര്‍: ചന്ധീഗണ്ട് ലക്‌നൗ എക്‌സ്പ്രസ് ട്രെയിനില്‍ റെയില്‍വേ പോലീസുകാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു. 27 വയസുള്ള മുസ്ലീം യുവതിയെയാണ് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ട്രെയിനിലെ അംഗപരിമിതിരായ യാത്രക്കാര്‍ക്കുള്ള ബോഗിയില്‍ വച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചന്ദപുരില്‍ നിന്ന് ബിഞ്ചോറിലേക്കുള്ള യാത്രക്കിടെയാണ് പീഡനം. യുവതിയുടെ പരാതിയില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ സസ്പന്‍ഡ് ചെയ്തു. ലോക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പോലീസ് പറയുന്നതിങ്ങനെയാണ്. യുവതി ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍ ടിടിഇ പരിശോധനക്കെത്തിയപ്പോള്‍ അവരെ അംഗപരിമിതര്‍ക്കായുള്ള കോച്ചിലേക്ക് മാറ്റി. തൊട്ടടുത്ത കോച്ചില്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഉണ്ടായിരുന്നു. ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പോലീസ് പറഞ്ഞു.
ബിഞ്ചോറിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തായത്. ചില യാത്രക്കാര്‍ അംഗപരിമിതര്‍ക്കായുള്ള ബോഗിയില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് യുവതിയെ പീഡിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
