ന്യൂയോര്‍ക്ക്: നിരവധി ആയുധങ്ങളുമായി അമേരിക്കയില്‍ മൂന്നംഗ സംഘം ദുരൂഹ സാഹചര്യത്തില്‍ അറസ്റ്റില്‍. ന്യൂ ജഴ്‌സിയെയും ന്യൂ യോര്‍ക്ക് നഗരത്തെയും ബന്ധിപ്പിക്കുന്ന ഹോളണ്ട് തുരങ്കത്തില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് തിരച്ചില്‍ നടത്തിയത്. നിരവധി നിറ തോക്കുകള്‍, റൈഫിളുകള്‍, വെടിയുണ്ട ഏല്‍ക്കാത്ത വസ്ത്രങ്ങള്‍, കത്തികള്‍, വെടിയുണ്ടകള്‍ എന്നിവ ഇവരുടെ കൈയില്‍നിന്നും പിടികൂടിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

Scroll to load tweet…

ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്നു സംഘമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ഫോര്‍ റിപ്പോര്‍ട്ട് ചെയ്തു. 50 വയസ്സുള്ള രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. സംശയം തോന്നി ഇവരുടെ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഭീികര വിരുദ്ധ പ്രത്യേക സേന സംഭവം അന്വേഷിച്ചു വരികയാണ്. ഇവര്‍ക്ക് ഭീകരവാദ ബന്ധമില്ലെന്നാണ് പ്രാഥമിക സൂചനകള്‍. മയക്കു മരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട സംഘത്തില്‍ പെടുന്നവരാണ് ഇവരെന്നാണ് സംശയം. എതിര്‍ സംഘത്തെ ആ്രകമിക്കാന്‍ പോവുകയായിരുന്നു ഇവരെന്ന് സൂചനകളുണ്ട്.