വാഷിങ്ടണ്‍: അമേരിക്കയിലെ മേരിലാന്റ് ബിസിനസ് പാര്‍ക്കില്‍ വെടിവയ്പ്. മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം എട്ടേകാലോടെ റാഡി ലബീബ് പ്രിന്‍സെന്ന വ്യക്തിയാണ് വെടിയുതിര്‍ത്തത്.

ഒരേ സ്ഥാപനത്തില്‍പ്പെട്ടവരാണ് വെടിയേറ്റ് മരിച്ചത്.. അക്രമി വെടിവച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആക്രമണം നടത്തയ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്..