ലോറിയില്‍ നിന്ന് മരം വീണ് കാര്‍‍ യാത്രികര്‍ മരിച്ചു

ഹൈദരാബാദ്: പിറകില്‍ വരികയായിരുന്ന ലോറിയില്‍ നിന്ന് മരക്കുറ്റി കാറിന് മുകളില്‍ വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഹൈദരാബാദില്‍ ഞായറാഴ്ച അര്‍ദ്ദരാത്രിയോടെയാണ് സംഭവം. മരങ്ങള്‍ നിറച്ച് അമിതഭാരവുമായി പോകുകയായിരുന്ന ലോറിയില്‍നിന്ന് അതിലൊന്ന് താഴെ വീഴുകയായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു.

അമിത വേഗത്തില്‍ പോകുകയായിരുന്ന ലോറി കാറിന് പിറകില്‍ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ മരംകെട്ടിവച്ച കയര്‍ പൊട്ടുകയും മരക്കുറ്റികളിലൊന്ന് കാറിന് മുകളില്‍ വീഴുകയുമായിരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരില്‍ എട്ട് വയസ്സുള്ള കുഞ്ഞും ഉള്‍പ്പെടും. മൂന്ന് പേരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.