കാസർഗോഡ്: കാസര്‍ഗോഡുനിന്ന് ബംഗളുരുവിലേക്ക് പോയ കെഎസ്ആർടിസിയുടെ വോൾവോ ബസ് മറ്റൊരു ബസിലിടിച്ച് മൂന്നു പേർ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ കാസർഗോഡ് സ്വദേശിനിയാണ്. 25 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. കാസർകോട് ചെങ്കള ഗ്രാമ പഞ്ചായത്തു അംഗം പാണലം അബ്ദുൾ സലാമിന്റെ മകൾ സുനീറ(25)യാണ് മരിച്ചത്.

തിങ്കളാഴ്ച്ച രാത്രി യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കർണ്ണാടക ഹാസനിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. എതിരെ വന്ന സ്വകാര്യ വോൾവോ ബസ് ഇടിച്ച കെഎസ്ആർടിസിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും കർണ്ണാടക സ്വദേശികളാണ്. അപകട സമയം കൂടെയുണ്ടായിരുന്ന സുനീറയുടെ പിതാവ് അബ്ദുൽസലാം അടക്കമുള്ളവർ പരിക്കുകളോടെ ഹസനിലെ വിവിധ ആശു പത്രികളിൽ ചികിത്സയിലാണ്.