ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പാലക്കാട്: പാലക്കാട് രണ്ടിടത്തായുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചു. ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി അഭിജിത്ത് (17) ആണ് മരിച്ചത്. ചിറ്റൂർ കൊടുമ്പിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് രണ്ട് പേരാണ്. ചിറ്റൂർ സ്വദേശികളായ രാഘവൻ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്.