Asianet News MalayalamAsianet News Malayalam

കാബൂളില്‍ ഇന്ത്യക്കാരനുള്‍പ്പടെ മൂന്ന് വിദേശികളെ ഭീകരര്‍ കൊലപ്പെടുത്തി

ഒരു ഇന്ത്യന്‍ പൗരനേയും മലേഷ്യക്കാരനേയും മാസിഡോണിയന്‍ പൗരനെയുമാണ് തീവ്രവാദികള്‍ വധിച്ചത്.

3 foreigners kidnapped and killed by terrorists in kabul
Author
Kabul, First Published Aug 2, 2018, 2:46 PM IST

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഉള്‍പ്പടെ മൂന്ന് വിദേശികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. അന്താരാഷ്ട്ര ഫുഡ് കന്പനിയായ സൊഡക്സോയുടെ ജീവനക്കാരായ മൂന്ന് വിദേശികളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

ഒരു ഇന്ത്യന്‍ പൗരനേയും മലേഷ്യക്കാരനേയും മാസിഡോണിയന്‍ പൗരനെയുമാണ് തീവ്രവാദികള്‍ വധിച്ചത്. കൊലപ്പെട്ട വിദേശികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കാബൂള്‍ പൊലീസ് മേധാവിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്നും കണ്ടെത്തിയ ഐഡി കാര്‍ഡ് വച്ചാണ് ഇവര്‍ സൊഡെക്സോയുടെ ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞത്. കന്പനിയുമായി നിരന്തരസന്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും കൊലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ കന്പനി സ്ഥീരികരിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കാബൂള്‍ പൊലീസ് അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios