തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അനീഷ്, കൃഷ്ണകുമാര്‍, പ്രജോഷ് എന്നിവരാണ് പിടിയിലായത്. പ്രധാന പ്രതിയായ വിഷ്ണുവിനെ പിടികൂടാനുണ്ട്. വിവാഹ വാദ്ഗാനം നല്‍കി വിഷ്ണുവാണ് പെണ്‍കുട്ടിയെ കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒമ്പതിന് കാണാതായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം തിരിച്ചെത്തുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.