കൊട്ടാരക്കര: കുളത്തൂപ്പുഴയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ദുരൂഹ മരണത്തില്‍ മൂന്നുപേര്‍അറസ്റ്റില്‍. റയില്‍വേ കരാറുകാര്‍ക്ക് തൊഴിലാളികളെ സപ്ലെ ചെയ്യുന്ന തമിഴ്‌നാട് പരമേശ്വരപുരം സ്വദേശി ഇശക്കിമുത്തുവാണ് ജൂലൈ രണ്ടിന് കൊല്ലപ്പെട്ടത്.

കുളത്തുപ്പുഴ സര്‍ക്കിള്‍ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശിയായ
മാരിയപ്പന്‍ സഹായികളായ തെങ്കാശി സ്വദേശി ഗണേശന്‍, ആള്‍വാര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. തെന്മല ഇടമന്‍പഴയ ബി എസ് എന്‍എല്‍ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതികള്‍. തൊഴിലാളികളെ സപ്ലെ ചെയ്യുന്നതുയി ബന്ധപെട്ട പണമിടപാട് സംബന്ധിച്ച ഇശക്കിമുത്തുവും മാരിയപ്പനും തമ്മില്‍ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രിയില്‍ ബിയര്‍ കഴിച്ചുകൊണ്ടിരുന്ന ഇശക്കിമുത്തുവിനടുത്തു എത്തിയ മാരിയപ്പന്‍ പണമിടപാടിനേ ചൊല്ലി തര്‍ക്കമുണ്ടാവുകയും ബിയര്‍കുപ്പി പിടിച്ചു വാങ്ങി തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. സംഭവ സമയം സമീപത്തുണ്ടായിരുന്ന ഗണേഷ്, ആള്‍വാര്‍ എന്നിവരുടെ സഹായത്തോടെ മൃതദേഹം കെട്ടിടത്തിനു താഴെ പടവുകള്‍ക്കു സമീപം ഉപേക്ഷിക്കുകയുമായിരുന്നു. പുലര്‍ച്ചയോടെ മറ്റു തൊഴിലാളികളാണ് ഇശക്കിമുത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ഹൃദയാഘാതം മൂലമാണെന്ന് കരുതിയ മരണം പോസ്റ്റ്മാര്‍ട്ടത്തെ തുടര്‍ന്ന് കൊലപാതകം എന്ന് തെളിയുകായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര റൂറല്‍ പൊലീസ് മേധാവി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍കുളത്തുപ്പുഴ സര്‍ക്കിള്‍ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ ഒളിവില്‍ പോയ പ്രതികളെ തമിഴ്‌നാട്ടില്‍നിന്നും പിടികൂടുകയായിരുന്നു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു. കേസ്സില്‍ കൂടുതല്‍ അന്വേഷണം നടത്തി. വരുകയാണ് എന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ പറഞ്ഞു.