കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; മൂന്ന് പേര്‍ മരിച്ചു

First Published 9, Mar 2018, 11:28 AM IST
3 killed and 12 injured in chemical factory fire in Palghar
Highlights

ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളും കെട്ടിടങ്ങളും കുലുങ്ങി.

മുംബൈ:  താരാപ്പൂരിലെ സ്വകാര്യ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  വ്യാഴാഴ്ച രാത്രിയായിരുന്നു സ്പോടനവും പിന്നീട് തീപിടുത്തവുമുണ്ടായത്.രാത്രി 11.30ഓടെ ഫാക്ടറിയിലെ ബോയിലറാണ് പൊട്ടിത്തറിച്ചതെന്ന് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞു. താരാപുര്‍ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന റെമഡിയോ കെമിക്കല്‍സ് എന്ന ഫാക്ടറിലാണ് സ്‌ഫോടനമുണ്ടായത്.
 
യഥാര്‍ഥ കാരണം ഇപ്പോഴും അവ്യക്തമാണ്. ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളും കെട്ടിടങ്ങളും കുലുങ്ങി. സംഭവം പുറത്തറിഞ്ഞ ഉടന്‍ അഗ്നിശമന സേനയും റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തി. രക്ഷാ പ്രവര്‍ത്തനത്തിനിടെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 12ഓളം പേരെ പരിസരത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പ്രശാന്ത് പറഞ്ഞു.

loader