മലപ്പുറം: മലപ്പുറം പുത്തനത്താണിയില്‍ കാറും ജെസിബിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. പുത്തനത്താണിക്കും തിരുനാവായക്കും ഇടയ്ക്ക് കുട്ടികളത്താണിയിലാണ് അപകടം നടന്നത്. ചേരുലാല്‍  ചെറിയന്പുരത്ത് വീട്ടില്‍ ഹസന്‍, ഭാര്യ ആസിയ, മരുമകള്‍ ഫാത്തിമ സുഹറ എന്നിവരാണ് മരിച്ചത്. ഹസന്റെ കൊച്ചുമകള്‍ രണ്ടര വയസ്സുകാരി റിതക്ക് ഗുരുതരമായി പരിക്കേറ്റു.3 killed in road mishap in malappuram