തൃശൂര്‍: ചാലക്കുടിക്ക് സമീപം മുരിങ്ങൂരിൽ വാഹനാപകടത്തിൽ മൂന്നു പേര്‍ മരിച്ചു. ബൈക്കിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ കരിയപ്പാറ പെരുമ്പടത്തി വീട്ടിൽ ഉണ്ണികൃഷ്ണൻ(38), ഭാര്യ സുധ(26), മകൻ വാസുദേവ്(ആറ്) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം തൃശൂര്‍ മെഡിക്കൽകോളേജിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.