മാവോയിസ്റ്റ് ദക്ഷിണമേഖല ഫ്രാക്ഷൻ കമാണ്ടര്‍ കപ്പു ദേവരാജിന്‍റെ നേതൃത്വത്തിലുള്ള ചെറിയ സംഘം ആദിവാസി ഊരിൽവന്നുപോയെന്ന വിവരം രഹസ്യാന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചിരുന്നു. 15 പേരടങ്ങുന്ന സായുധരായ സംഘം വനത്തിൽ തങ്ങുന്നുവെന്ന വിവരം കിട്ടിയിരുന്നു.
രാവിലെ മുതൽ തണ്ടർബോള്‍ട്ടിന്‍റെ പരിശോധന ആരംഭിച്ചത്. ഉന്നത ഉദ്യോഗസ്ഥർമാത്രം അറിഞ്ഞായിരുന്നു ഓപ്പറേഷൻ. സാറ്റ്ലൈറ്റ് ഫോണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പൊലീസ് വളഞ്ഞപ്പോള്‍ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും വെടിവയ്പ്പുണ്ടായി എന്നാണ് വിവരം.
അരമണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ മരിച്ചത്. കഴിഞ്ഞ മാസവും ഇത്തരമൊരു ഓപ്പറേഷനുമായി കേരള പൊലീസ് നീങ്ങിയിരുന്നുവെങ്കിൽ ഒരു തമിഴ്നാട്ടിൽ വാർത്തവന്നതോടെ പിൻവാങ്ങുകയായിരുന്നു. നേരത്തെയും ഇതേ മേഖലയിൽ പൊലീസിനുനേരെ ആക്രണം നടന്നിരുന്നു. അന്നും ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത് കപ്പു ദേവരാജാണെന്ന വിവരമാണ് പൊലീസിനുള്ളത്.
20 വർഷമായി മാവോയിസ്റ്റുവിരുദ്ധ സേനകള്‍ തിരയുന്ന നേതാവാണ് ദേവരാജൻ. പൊലീസിന്‍റെ ആക്രണം രൂക്ഷമായപ്പോള്‍ പ്രതിരോധിക്കാനാവാതെ മാവോയിസ്റ്റുകള്‍ ചിതറിയോടെയെന്നാണ് വിവരം. ഇതിൽഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരുടെ ഡിഎൻഎ പരിശോധന നടത്തും. വനമേഖലയിൽ കേരള-തമിഴ്നാട് പൊലീസിന്‍റെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് സാനിധ്യം സ്ഥിരീകരിച്ചശേഷം കേരള പൊലീസ് ആദ്യമായാണ് ഇത്തരമൊരു ആക്രണം നടത്തുന്നത്.
