Asianet News MalayalamAsianet News Malayalam

കേരളത്തിലെ 3 മെഡിക്കല്‍കോളേജുകള്‍ സൂപ്പര്‍സെഷ്യാലിറ്റികളാക്കുമെന്ന് കേന്ദ്രം

3 Medical College Hospitals in Kerala to be upgraded to Super Speciality Hospital
Author
First Published Jun 2, 2016, 1:24 PM IST

രാജ്യത്തെ തെരഞ്ഞെടുത്ത 58 ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍കോളേജുകളാക്കി ഉയര്‍ത്തും. കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്‌ മെഡിക്കല്‍ കോളേജുകള്‍ ഈ പദ്ധതിയിലുള്‍പ്പെടുത്തി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളുമാക്കും. 360 കോടി രൂപയാണ് കേന്ദ്രം ഇതിനായി വകയിരുത്തുന്നത്.

കേരളത്തിലെ 6 ഇ എസ് ഐ ആശുപത്രികള്‍ കിടത്തിചികിത്സാ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുമെന്നും കേന്ദ്രതൊഴില്‍വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയയ പറഞ്ഞു. സ്ത്രീസുരക്ഷക്ക് ഊന്നല്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മജീദിയ വേജ് ബോര്‍ഡ് പരിധിയില്‍ ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളെക്കൂടി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുമെന്നും ബന്ദാരു ദത്താത്രേയ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios