പാലക്കാട്: പാലക്കാട് കുനിശ്ശേരിൽ മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റതായി യുവതിയുടെ പരാതി. 1 ലക്ഷം രൂപയ്ക്ക് ഭര്‍ത്താവിന്‍റെ അമ്മ കുഞ്ഞിനെ വിൽപ്പന നടത്തിയെന്നാണ് യുവതി പറയുന്നത്. 

പൊള്ളാച്ചിയിൽ ഉള്ളവർക്കാണ് കുഞ്ഞിനെ വിറ്റത്. സംഭവത്തില്‍ യുവതിയുടെ ഭർത്താവിനെയും ഭർത്താവിന്‍റെ അമ്മയെയും പൊലീസ് തിരയുന്നു. കുഞ്ഞിനെ വളർത്താൻ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് പറഞ്ഞാണ് ഭർത്താവിന്‍റെ അമ്മ കുഞ്ഞിനെ വില്‍ക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് എന്നും യുവതി പറയുന്നു. ഇവർക്ക് മറ്റ് 4 കുട്ടികൾ ഉണ്ട്. 

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പൊളളാച്ചിയിലുളള ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയതിന് ശേഷമാണ് വളര്‍ത്താനുളള സാമ്പത്തിക സ്ഥിതിയില്ലെന്ന കാരണത്താല്‍ കുഞ്ഞിനെ വില്‍ക്കാന്‍ ഇവര്‍ തീരുമാനം എടുത്തത്. പണം ഭര്‍ത്താവിന്‍റെയും അമ്മയുടെയും കൈവശമുണ്ടെന്നും യുവതി പറയുന്നു.