കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ നിരീശ്വരവാദിയായ യുവാവിന്റെ കൊലപാതകം മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അക്രം, മനാഫ്, ജാഫര്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ പെട്രോള്‍ തീര്‍ന്നെന്നു പറഞ്ഞ് ജാഫര്‍ അലി വിളിച്ചതിനെത്തുടര്‍ന്നാണ് കൊല്ലപ്പെട്ട ദിവസം രാത്രി ഫറൂഖ് വീട്ടില്‍ നിന്ന് അര്‍ദ്ധരാത്രി പുറത്തുപോയത്‌. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.