75കാരിയുടെ മൃതദേഹം കിട്ടിയത് വീട്ടിനകത്ത് നിന്ന് കൂടുതൽ പരിശോധനയ്ക്കായി മൃതദേഹം അയച്ചു

പെറു: വടക്കന്‍ പെറുവിലെ ആന്‍ഡബാംബയില്‍ ഒറ്റപ്പെട്ട ഒരു വീട്ടില്‍ നിന്നാണ് 75കാരിയായ തിയഡോറയുടെ മൃതദേഹം കിട്ടിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, വയറ് പിളര്‍ന്ന രീതിയിലായിരുന്നു മൃതദേഹം. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വൃദ്ധയുടെ മക്കളായ മൂന്ന് സഹോദരങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വ്യക്തമായി. അറസ്റ്റിന് ശേഷം പൊലിസിന് യുവതികള്‍ നല്‍കിയ മൊഴി ഞെട്ടിക്കുന്നതായിരുന്നു. 

വിചിത്രമായ സാത്താന്‍ സേവ നടത്തുന്നതിന്റെ ഭാഗമായാണ് സ്വന്തം അമ്മയെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്, കുടല്‍ പുറത്തെടുത്ത് അതിക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് മൊഴി. സാത്താനെ പ്രീതിപ്പെടുത്താന്‍ അമ്മയെ ഇരയാക്കി പൂജ നടത്താന്‍ മൂന്ന് പേരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ ശരീരത്തില്‍ നിന്നെടുത്ത രക്തം കുളത്തില്‍ കലര്‍ത്തി മൂന്നുപേരും അതില്‍ കുളിച്ചു. 

ഇരുട്ടിന്റെ ദൈവം ഉത്തരവിട്ടത് പ്രകാരമാണ് തങ്ങളിത് ചെയ്തതെന്ന് അറസ്റ്റ് ചെയ്യപ്പെട്ട സഹോദരങ്ങളില്‍ ഒരാള്‍ പൊലീസിനോട് പറഞ്ഞു. വൃദ്ധയുടെ മൃതദേഹവും ആന്തരീകാവയവങ്ങളും കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു