സീതാപ്പൂര്‍: ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ വച്ചാണ് മക്കളേയും അമ്മയേയും ട്രെയ്നില്‍ നിന്ന് എറിഞ്ഞുകൊന്നു . അമ്മയെയും നാല് മക്കളെയുമാണ് പുറത്തേക്ക് തള്ളിയത് ഇതില്‍ അമ്മയും ഒരു പെണ്‍കുട്ടിയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 50 കിലോമീറ്റര്‍ യാത്രക്കിടയിലാണ് ഇവര്‍ അഞ്ച് പേരേയും സ്ത്രീയുടെ ഭര്‍ത്താവും അമ്മയുടെ അമ്മാവനും സുഹൃത്തും ചേര്‍ന്ന് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുന്നത്

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്ന് കുട്ടികളെ ജീവനോടെയും അമ്മയേയും ഒരു കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലാണ് കണ്ടെത്തയത്. അമൃതസഹസ്ര എക്‌സപ്രസിലാണ് സംഭവം നടന്നത്. നാല് വയസ്സിനും ഒന്‍പത് വയസ്സിലും ഇടയിലുള്ളവരാണ് രക്ഷപ്പെട്ട മൂന്ന് കുട്ടികളും.

സ്ത്രീയുടെ ഭര്‍ത്താവും അവരുടെ അമ്മാവനും കൂട്ടുകാരനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ബീഹാരിലെ മോത്തിഹാരി സ്വദേശികളാണ് എല്ലാവരും. മോത്തിഹാരിയില്‍ നിന്ന് അമൃതസറിലേക്ക് വരികയായിരുന്നു ഇവര്‍. 12 വയസ്സുകാരിയായ മുത്ത മകള്‍ ആണ് കൊല്ലപ്പെട്ടത്. അതേ സമയം രക്ഷപ്പെട്ട കുട്ടികളുടെ മൊഴിയെടുക്കുവാനുള്ള ശ്രമത്തിലാണ് പൊലീസ്.

അമ്മാവനായ ഇക്ബാലിനെതിരേയും കൂട്ടുകാരനായ ഇസ്ഹാറിനെതിരേയും പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊലീസ് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. മോത്തിഹാരിയിലെ ഇവരുടെ കുടുംബാംഗങ്ങളെ കണ്ടെത്തിയാല്‍ ഇത് തെളിയിക്കാനാകുമെന്നാണ് പോലീസ് കരുതുന്നത്.