കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരം ചെങ്ങളായി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ മരിച്ചു. കോട്ടപ്പുറം സ്വദേശി മുരളിയുടെ മക്കളായ അതുല്‍ കൃഷ്ണ(15), സഹോദരന്‍ അമല്‍ കൃഷ്ണ(13) കോട്ടപ്പുറം സ്വദേശി ഹനീഫയുടെ മകന്‍ ആസിഫ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

ഈ കുട്ടി കരയിലെത്തി വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്സും നാട്ടുകാരുും ചേര്‍ന്ന് തെരച്ചില്‍ നടത്തിയാണ് മൂന്ന് കുട്ടികളെയും കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ അതുലിന് ജീവനുണ്ടായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശ്രമം വിഫലമായി. വൈകുന്നേരും മൂന്ന് മണിയോടെയാണ് കുട്ടികള്‍ കുളിക്കാനായി പുഴയിലെത്തിയത്.