തിരുവനന്തപുരം; തിരുവനന്തപുരത്ത് ശംഖുമുഖത്ത് തിരയില്‍പ്പെട്ട് മൂന്നരവയസ്സുകാരന്‍ മരിച്ചു. കവടിയാര്‍ സ്വദേശി അനിലിന്റെ മകന്‍ ഋഷികേശ് ആണ് മരിച്ചത്. മുത്തശ്ശനൊത്ത് കടലില്‍ കാറ്റ് കൊള്ളാന്‍ പോയതാണ് കൊച്ചുമകന്‍.

കടലില്‍ കളിക്കാനിറങ്ങിയ കുഞ്ഞ് തിരമാലകള്‍ക്കിടയില്‍പ്പെട്ട് മരണപ്പെടുകയായിരുന്നു. രാത്രിയോടെയാണ് ദുരന്തമുണ്ടായത്. കുഞ്ഞിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.