മൂന്നുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി ഭൂവുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
പാട്യാല: പഞ്ചാബിലെ പാട്യാലയില് മൂന്ന് വയസ്സുകാരിയെ ഭൂവുടമ ബലാത്സംഗം ചെയ്തു. ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. വയറു വേദനയെടുത്ത് കരയഞ്ഞ കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ക്രൂര ബലാത്സംഗത്തിനിരയായ വിവരം പുറത്തറിയുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വയറുവേദനയുണ്ടെന്ന് മകള് പറഞ്ഞതിനെ തുടര്ന്ന് കുട്ടിയെ പരിശോധിച്ചപ്പോഴാണ് രഹസ്യഭാഗങ്ങളില് മുറിവ് പറ്റിയത് കണ്ടെത്തിയത്. ഉടനെ അമ്മ കുട്ടിയെ ആശുപത്രിലെത്തിക്കുകയായിരുന്നു.
സംഭവത്തെതുടര്ന്ന് ഭൂവുടമ ഒളിവില് പോയതായി പൊലീസ് ഇന്സ്പെകടര് ദര്ശന് സിംഗ് പറഞ്ഞു. അമ്മയുടെ പരാതിയില് ഭൂവുടമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാള്ക്കെതിരെ പോക്സോ നിയമപ്രാകരം കേസെടുത്തിട്ടുണ്ട്.
