തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടുകിട്ടി. മറൈന്‍ എന്‍ഫോര്‍സ്മെന്‍റിന്‍റെ തിരച്ചിലിലാണ് മൃതദേഹം കണ്ടുകിട്ടിയത്. രാത്രി എട്ടരയോടെ മൃതദേഹം വൈപ്പിനിലെത്തിക്കും. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 31 ആയി.
അതേസമയം കടലില്‍ അകപ്പെട്ടവരുമായി രണ്ടുബോട്ടുകള്‍ അഴീക്കലിലെത്തി. കൊച്ചിയില്‍ നിന്നുള്ള മാര്‍ത്തോമ, തീര്‍ത്ഥം ബോട്ടുകളാണ് കണ്ണൂര്‍ അഴീക്കലിലെത്തിയത്. ഈ ബോട്ടുകളിലുള്ള 19 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്.
