ഒന്നാമത്തെയും മൂന്നാമത്തെയും പ്രസവത്തിൽ സ്ത്രീ അനുഭവിക്കുന്നത് ഒരേ വേദനയെന്ന് കോടതി 

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവാവധി വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി .മൂന്നാമത്തെ പ്രസവത്തിന് മൂന്ന് മാസം മാത്രം അവധിയെന്ന ഉത്തരവ് ഭരണഘടനാവിരുദ്ധമാണ് ആദ്യ രണ്ട് പ്രസവത്തിലെ 365 ദിവസം അവധി തന്നെ അനുവദിക്കണം മൂന്നാമതും ഗർഭംധരിക്കുന്നവരോട് വിവേചനം പാടില്ല സർക്കാർ ഉത്തരവിന് നീതീകരണമില്ല ഒന്നാമത്തെയും മൂന്നാമത്തെയും പ്രസവത്തിൽ സ്ത്രീ അനുഭവിക്കുന്നത് ഒരേ വേദനയെന്നും കോടതി നിരീക്ഷിച്ചു

Add Asianetnews as a Preferred SourcegooglePreferred

പ്രസവത്തിന് മുൻപും ശേഷവും ആരോഗ്യപരിപാലനം സ്ത്രീയുടെ അവകാശം എന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വിഴുപ്പുറം ജില്ല കോടതി ജീവനക്കാരി ഷായി നിഷ നൽകിയ ഹർജിയിലാണ് ഉത്തരവ് നിഷയ്ക്ക് 365 ദിവസം അവധി നൽകാനംു കോടതി ഉത്തരവിട്ടു