ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതലുള്ള വിശേഷങ്ങളും, പ്രസവശേഷം കുഞ്ഞിനെ കൈകളിലേന്തി നൃത്തം ചെയ്യുന്ന വീഡിയോയും ഉൾപ്പെടെയുള്ള സന്തോഷവാർത്ത അവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുകയുണ്ടായി. Tanvi Sudheer Ghosh latest vlog, Trolls on Akhil Marar
നടൻ കൃഷ്‍ണകുമാറിന്റെയും കുടുംബത്തിന്റെയും വീഡിയോകളും സോഷ്യൽ മീഡിയ പേജുകളും ഫോളോ ചെയ്യുന്നവർക്ക് സുപരിചിതയാണ് വ്ളോഗറായ തൻവി സുധീർ ഘോഷ്. സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകളാണ് തൻവി. കുടുംബത്തോടൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തൻവി. തൻവിയുടെ വ്ളോഗുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ഈ കുടുംബവും പലർക്കും സുപരിചിതരാണ്. രണ്ടാമത്തെ കുഞ്ഞു പിറന്ന സന്തോഷമാണ് തൻവി ഏറ്റവുമൊടുവിൽ പങ്കുവെച്ചിരിക്കുന്നത്. പെൺകുഞ്ഞാണെന്ന വിവരം ജെൻഡർ റീവിലിങ്ങ് വീഡിയോയിൽ തന്നെ തൻവി പങ്കുവെച്ചിരുന്നു. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് തൻവിയെയും ഭർത്താവ് യോജിയെയും മൂത്ത മകൻ ലിയാനെയും ചിത്രങ്ങളിൽ കാണുന്നത്.
'ഞാൻ അത് ചെയ്തു', എന്ന ക്യാപ്ഷൻ നൽകിയാണ് കുഞ്ഞിനൊപ്പമുള്ള റീൽ വീഡിയോ തൻവി പങ്കുവെച്ചത്. നിരവധി ആരാധകരാണ് തൻവിക്ക് ആശംസകൾ നേർന്ന് എത്തിയത്. കുഞ്ഞിനെ കയ്യിൽ കിട്ടിയശേഷം പാട്ടിനൊപ്പം നൃത്തം ചെയ്ത് ആഘോഷിക്കുന്ന തൻവിയുടെ റീൽ വീഡിയോയും വൈറലായിക്കഴിഞ്ഞു. 'ഇതാണല്ലേ അഖിൽ മാരാർ പറഞ്ഞ പ്രസവം'? എന്നാണ് ഈ വീഡിയോയ്ക്കു താഴെ ചിലർ തമാശയായി കുറിച്ചത്. ആശുപത്രിയിൽ അഡ്മിറ്റ് ആയതുമുതലുള്ള വിശേഷങ്ങൾ തൻവി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
നിങ്ങളെ എല്ലാവരേയും കാണാൻ ഞങ്ങളെല്ലാനരും കാത്തിരിക്കുന്നുവെന്നാണ് തൻവിയുടെ പോസ്റ്റിനു താഴെ ആശംസ അറിയിച്ച് ദിയ കൃഷ്ണ കുറിച്ചത്. സിന്ധു കൃഷ്ണയും ഇഷാനിയുമെല്ലാം ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.
ദിയയെപ്പോലെ ഗർഭകാലത്തെയും പ്രസവത്തിന് തൊട്ട് മുമ്പുള്ളതും കുഞ്ഞ് ജനിച്ചശേഷമുള്ള എല്ലാ വിശേഷങ്ങളും തൻവി ആരാധകരെ അറിയിച്ചിരുന്നു. ലിയാന്റെ ജനനത്തിനു ശേഷം ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു തൻവി. എന്നാൽ പിന്നീട് ഇവർ വീണ്ടും !ഒരുമിക്കുകയായിരുന്നു. ഇപ്പോൾ തൻവിയുടെ വ്ളോഗുകളിലെ നിറസാന്നിധ്യമാണ് ലിയാനും യോജിയും


