റഷ്യയില്‍ ഷോപ്പിങ് മാളില്‍ തീപിടുത്തം; 37 പേര്‍ മരിച്ചു

First Published 26, Mar 2018, 7:06 AM IST
37 died in fire in shopping mall russia
Highlights

ഷോപ്പിംഗ് മാളിലെ തീയറ്ററിനകത്തുണ്ടായിരുന്നവരാണ് ഇരയായവരിൽ അധികവും

റഷ്യയിൽ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തിൽ 37 പേർ മരിച്ചു. സൈബീരിയൻ നഗരമായ കെമറോവോയിലുള്ള  ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്. കുട്ടികളടക്കം നിരവധിയാളുകളെ കാണാതായതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോപ്പിംഗ് മാളിലെ തീയറ്ററിനകത്തുണ്ടായിരുന്നവരാണ് ഇരയായവരിൽ അധികവും. ആസ്ട്രിയൻ ചാൻസലർ  സെബാസ്റ്റ്യൻ കുർസ് മരണമടഞ്ഞവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അനുശോചനമറിയിച്ചു.
 

loader