കുവൈറ്റ് പാര്‍ലമെന്റിലേക്ക് ഈ മാസം 26നു നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് വകുപ്പ് അയോഗ്യത കല്‍പിച്ച് നാമനിര്‍ദേശ പത്രിക തള്ളിയ 13 സ്ഥാനാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഭരണഘടനാ കോടതി വിധിച്ചത്. പ്രമുഖരായ നിരവധി മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 47 പേരുടെ നാമനിര്‍ദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് വകുപ്പ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെതിരെ നിരവധി സ്ഥാനാര്‍ഥികള്‍ ഭരണഘടന കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജികള്‍ കോടതി പരിഗണിച്ചുവരവേയാണ് ഇന്നലെ 13 പേര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഏര്‍പ്പെടുത്തിയ അയോഗ്യത കോടതി തള്ളിക്കളഞ്ഞുത്. ബുധനാഴ്ച രണ്ടുപേര്‍ക്ക് മത്സരിക്കാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. മുന്‍ എംപിമാരായ അബ്ദുള്‍ ഹമീദ് ദസ്തി, സാഫാ അല്‍ ഹാഷെം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക രാജകുടുംബാംഗം ഷേഖ് മാലെക് അല്‍ ഹുമുദ് അല്‍ സാബാ തുടങ്ങിയ പ്രമുഖര്‍ക്കാണ് കോടതിവിധിയെത്തുടര്‍ന്ന് അയോഗ്യത മാറിയിട്ടുണ്ട്. എന്നാല്‍, ഇന്ന് മൂന്ന് സ്ഥാനാര്‍ത്ഥകള്‍ രംഗത്ത് നിന്ന് പിന്മാറിയിട്ടുണ്ട്. രണ്ടാം മണ്ഡലത്തില്‍ നിന്നും ഒരാളും അഞ്ചാം മണ്ഡലത്തില്‍ നിന്നും രണ്ട് സ്ഥാനാര്‍ത്ഥകളുമാണിത്. ഈ മാസം 19വരെ നാമനിര്‍ദേശം പത്രിക പിന്‍വലിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്.