Asianet News MalayalamAsianet News Malayalam

കുരിയാച്ചിറയില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ പിടിയില്‍

കുരിയച്ചിറ വെയർ ഹൗസിനു സമീപം യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ നാലുപേർ പിടിയിൽ. ഗുണ്ടാ നേതാവ് കടവി രഞ്ജിത്തിന്‍റെ സംഘാംഗങ്ങളാണ് പിടിയിലായത്.
 

4 arrested at thrissur in attempt to murder case
Author
Kerala, First Published Dec 3, 2018, 1:24 AM IST

തൃശൂർ: കുരിയച്ചിറ വെയർ ഹൗസിനു സമീപം യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ നാലുപേർ പിടിയിൽ. ഗുണ്ടാ നേതാവ് കടവി രഞ്ജിത്തിന്‍റെ സംഘാംഗങ്ങളാണ് പിടിയിലായത്.

കടവി രഞ്ജിത്തിന്റെ ഗുണ്ടാസംഘത്തിലെ അംഗമായിരുന്ന ആൽബിനെ വധിച്ച കേസിലെ നാലാം പ്രതി കിരണിനെയാണ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം. കുരിയച്ചിറ സ്വദേശികളായ ശ്രീകുമാർ റൊണാൾഡോ ബെൻ മെർലിൻ നിനു എന്നിവരെയാണ് ഒല്ലൂർ പോലീസ് പിടികൂടിയത്.

സംഘത്തിലുണ്ടായിരുന്ന കിളി കുട്ടി എന്ന പ്രമോദ്, ദേവൻ എന്നിവരെ ഇനിയും പിടികിട്ടാനുണ്ട്. കേസിലെ ഒന്നാം പ്രതിയായ പ്രമോദ് കാപ്പ നിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് അടുത്തിടയാണ്. 

ഇയാളുടെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂർ എസിപി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios